¡Sorpréndeme!

പ്രളയദുരിതത്തില്‍ സര്‍ക്കാരിനും പങ്ക് | Oneindia Malayalam

2018-08-30 1 Dailymotion

kerala flood central water commission warning about dam and rain- three months ago
പ്രളയ ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന ചര്‍ച്ചയും ആരോപണങ്ങളും തുടരുന്നതിനിടെ പുതിയ വിവരങ്ങള്‍ പുറത്ത്. സംസ്ഥാന സര്‍ക്കാരിന് കനത്ത മഴ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് കേന്ദ്ര ജലകമ്മീഷന്‍ നല്‍കിയിരുന്നു. ഡാമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും നിര്‍ദേശിച്ചിരുന്നു. പ്രളയം സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്ന കേന്ദ്രം നിര്‍മിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം തള്ളിക്കളയുകയായിരുന്നുവത്രെ. ഇത്തരം കേന്ദ്രങ്ങളുണ്ടെങ്കില്‍ പ്രളയത്തിന്റെ സാധ്യതയും ആഘാതവും നേരത്തെ കണക്കാക്കാമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഈ കേന്ദ്രം തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കാരണം. വളരെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നതും സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കുന്നതുമായ വിവരങ്ങളാണ് കേന്ദ്ര ജലകമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ.
#KeralaFloods